SHARE

വിൻഡോസ് 7/8 ഉപയോഗിക്കുന്ന ആളുകൾ പലപ്പോഴും പരാതിപ്പെടുന്ന ഒരു കാര്യം ആണു കമ്പ്യൂട്ടെറിൽ ഒരു സെറ്റിങ്ങ്സ് മാറ്റുവാൻ സധിക്കുന്നില്ല അധവാ അതു മാറ്റുന്നത് എങ്ങനെ എന്നു അറിയില്ല എന്ന്. ഇതിനു മുഖ്യ കാരണം അത് എവിടെ നിന്നാണ് മാറ്റുന്നത് എന്നു അറിയാത്തത് കൊണ്ടാണ്. ഇതിനുള്ള ഒരു പരിഹാരം ആണ് ഗോഡ് മോഡ് (GOD MODE) . വിൻഡോസ് 7നിലും 8ഇലും എങ്ങനെ GOD MODE എനേബിൽ ചെയ്യാം എന്നു നമുക്ക് നോക്കാം. . ഇതിനായി ആദ്യം നിങ്ങളുടെ കമ്പ്യൂട്ടെറിന്റെ ഡെസ്ക്ടോപ്പിൽ ഒരു ന്യൂ ഫോൾഡർ ഉണ്ടാക്കുക. അതിനു ശേഷം ആ ഫൊൾഡർന്റെ പേരായി God Mode.{ED7BA470-8E54-465E-825C-99712043E01C} എന്നു നല്കി എന്റെർ അമർത്തുക. അങ്ങനെ ചെയ്തു കഴിഞ്ഞാൽ ഫോൾഡറിന്റെ ഐക്കൊണും പേരും നിങ്ങൾ നല്കിയതിൽ നിന്നു വ്യത്യസ്തമായി വന്നതു കാണാം. നിങ്ങളുടെ ഗോഡ് മോഡ് മെനു പ്രവർത്തന ക്ഷമം ആയി കഴിഞ്ഞു എന്നു നമുക്ക് ഇതിലൂടെ മനസിലാക്കം. ഈ ഫോൾഡെറിന്റെ ഉള്ളിൽ നിങ്ങളുടെ കമ്പ്യൂട്ടെറിന്റെ പ്രവർത്തനം പൂർണമായും നിയന്ത്രിക്കാൻ ആവശ്യമായ സെറ്റിങ്ങ്സ് എല്ലാം തന്നെ ഉണ്ടാവും.

Comments

comments