SHARE

എംബഡഡ് സിസ്റ്റം എന്നാല്‍ എന്താണ്? ഒരു സാധാരണ പേര്‍സണല്‍ കമ്പ്യൂട്ടറില്‍ നിന്ന് വ്യത്യസ്തമായി മുന്‍നിശ്ചയിക്കപ്പെട്ട ഒന്നോ അതിലധികമോ ജോലികള്‍ ചെയ്യുവാന്‍ മാത്രം കഴിയുന്ന കമ്പ്യൂട്ടര്‍ സംവിധാനത്തെയാണ് എംബഡഡ് സിസ്റ്റം എന്ന് പറയുന്നത്. നാം വീട്ടിലും ഓഫീസിലും മറ്റും ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളുടെ ജോലി ഒരു പ്രത്യേക പ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. വിവിധയിനം ജോലികളാണ് നാം അവ ഉപയോഗിച്ച് ചെയ്യുന്നത്. എന്നാല്‍ എംബഡഡ് സിസ്റ്റം ഉപയോഗിച്ച് ചെയ്യുന്ന ജോലി ഒരു പ്രത്യേക ആവശ്യത്തിന് മാത്രം ഉള്ളവയായിരിക്കും.

ഉദാഹരണം പറഞ്ഞാല്‍ എ.ഡി.എസ്.എല്‍ മോ‍ഡത്തിനുള്ളിലെ സംവിധാനം, എ.റ്റി.എം മെഷീന്‍, പെട്രോള്‍ പമ്പുകളില്‍ കാണുന്ന ഫ്യുവല്‍ സപ്ലൈ സിസ്റ്റത്തിനുള്ളിലെ ഡിവൈസ് തുടങ്ങിയവ കൂടാതെ എം.പിത്രീ പ്ലയറുകള്‍ തൊട്ട് ട്രാഫിക് സംവിധാനങ്ങള്‍ നിയന്ത്രിക്കുന്ന സിംസ്റ്റങ്ങള്‍, ഫാക്റ്ററികളിലെ മെഷീനുകളെ നിയന്ത്രിക്കുന്ന സിംസ്റ്റങ്ങള്‍, വിമാനത്തിനുള്ളിലെ യന്ത്രസംവിധാനങ്ങള്‍ നിയന്ത്രിക്കുന്ന സിംസ്റ്റങ്ങള്‍ വരെ എത്തിനില്‍ക്കുന്നു. പേര്‍സണല്‍ കമ്പ്യൂട്ടറില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ആണല്ലോ നാം ഉപയോഗിക്കുന്നത്. അത് ഇന്‍സ്റ്റാള്‍ ചെയ്ത് വെക്കുന്നത് ഹാര്‍ഡ് ഡിസ്ക്, സോളിഡ് സ്റ്റേറ്റ് ഡ്രൈവ് മുതലായ സംഭരണ ഉപകരണങ്ങളിലാണ്.

എന്നാല്‍ എംബഡഡ് സിംസ്റ്റങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന പ്രോഗ്രാമിന് ഫേംവെയര്‍ എന്നാണ് പറയുന്നത്. ഇവ ഇന്‍സ്റ്റാള്‍ ചെയ്തു വെക്കുന്നത് റോം ചിപ്പുകളിലോ, ഫ്ലാഷ് ഡ്രൈവുകളിലോ ആയിരിക്കും. “എംബഡഡ് സംവിധാനങ്ങൾ എപ്പോഴും സ്വതന്ത്രമായി ഒറ്റക്ക് നിലനിൽക്കുന്നതും പ്രവർത്തിക്കുന്നതും ആയിരിക്കണമെന്നില്ല. മറ്റേതെങ്കിലും ജോലി ചെയ്യുന്ന ഒരു ഉപകരണത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എംബഡഡ് സംവിധാനങ്ങളും ഉണ്ട്. ഉദാഹരണത്തിന് ഗ്ഗിബ്സൺ റോബോട്ട് ഗിത്താറിൽ ഉപയോഗിക്കുന്ന ഒരു എംബഡഡ് സംവിധാനം ചെയ്യുന്നത് ഗിത്താറിന്റെ ശ്രുതി ക്രമപ്പെടുത്തുക എന്ന ജോലിയാണ്.

എന്നാൽ സംഗീതം പുറപ്പെടുവിക്കുക എന്നതാണല്ലോ ഗിത്താർ എന്ന ഉപകരണം ചെയ്യുന്ന ജോലി. അതു പോലെ തന്നെ വാഹനങ്ങളിൽ ഉപയോഗിക്കുന്ന എംബഡഡ് സംവിധാനങ്ങൾ ചെറിയ ജോലികൾ ചെയ്യുന്ന ഉപ സംവിധാനങ്ങൾ ആയിരിക്കും”. -വിക്കിപീഡിയ ചെയ്യുന്ന ജോലികളുടെ അളവ് കുറവായത് കൊണ്ട് ഇവയുടെ പ്രവര്‍ത്തനങ്ങളിലെ പ്രതികരണ ശേഷി വളരെയധികം വേഗത്തിലാണ്. അതായത് അപ്പപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ യഥാസമയം പ്രതികരിക്കുവാനുള്ള കഴിവ് എംബഡഡ് സിസ്റ്റങ്ങള്‍ക്കുണ്ട്. കൂടാതെ ഇവയില്‍ പ്രോഗ്രാം ചെയ്ത് വെക്കുന്ന സോഫ്റ്റ്വെയറിന്‍റെ(ഫേംവെയര്‍) വലിപ്പവും ചെറുതാണ്. അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ മെമറി മാത്രം മതി ഇവ പ്രവര്‍ത്തിക്കാന്‍.

Comments

comments