SHARE

നോക്കിയ സിംബിയന്‍ ഫോണുകളില്‍ മലയാളം ഇന്‍പുട്ടിനായുള്ള ടിപ്പ് ആണ് ഇത്. ഒപേറയുടെ തന്നെ മറ്റൊരു സോഫ്റ്റ്വെയറും ഇന്‍റര്‍നെറ്റും കൂടി ഉപയോഗിച്ചാണ് ഇത് സാധിക്കുന്നത്. ഇതിന് ആദ്യമായി നിങ്ങളുടെ ഫോണില്‍ ഒപേറയുടെ ഒപേറ മൊബൈല്‍ എന്ന ആപ് ഇന്‍സ്റ്റാള്‍ ചെയ്യണം. ചില ഫോണുകളിലെ പ്രീ-ഇന്‍സ്റ്റാള്‍ഡ് ബ്രൗസറിലും ഈ ട്രിക്ക് വര്‍ക്ക് ചെയ്യും. ഒപേറ മൊബൈല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ m.opera.com എന്ന സൈറ്റില്‍ കയറിയാല്‍ മതി. പ്രത്യേകം ശ്രദ്ധിക്കുക ഇത് ഒപേറ മിനി അല്ല. ഒപേറ മൊബൈല്‍ ആണ്. ഒപേറ മൊബൈല്‍ ഡൗണ്‍ലോഡ് ചെയ്തിന് ശേഷം അത് ഉപയോഗിച്ച് www.aksharangal.com എന്ന സൈറ്റിലേക്ക് പോവുക. ആ സൈറ്റില്‍ രണ്ട് കളങ്ങള്‍ കാണാം. അതില്‍ ഇടത് ഭാഗത്തുള്ള കളത്തില്‍ എന്താണോ മലയാളത്തില്‍ ലഭിക്കേണ്ടത് അത് മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുക. അപ്പോള്‍ വലത് ഭാഗത്തുള്ള കളത്തില്‍ മലയാളം തെളിഞ്ഞ് വരും. ചിലപ്പോള്‍ ചില ചതുരങ്ങള്‍ മാത്രമാവും നിങ്ങള്‍ക്ക് കാണുക. അവ കോപ്പി ചെയ്യുക. എന്നിട്ട് മലയാളം ടൈപ്പ് ചെയ്യേണ്ട സ്ഥലത്ത് കൊണ്ട് പേസ്റ്റ് ചെയ്യുക. ഇത് അല്‍പം ക്ഷമയും കഷ്ടപ്പാടും ഉള്ള പരിപാടിയാണ്. എന്നാലും ചില അവസരങ്ങളില്‍ ഉപയോഗപ്പെട്ടേക്കാം. മറ്റൊരു വഴി പാണിനി കീപാഡ് എന്ന ആപ്പ് ആണ്. എന്നാല്‍ ഈ ആപ് എത്ര നല്ല റിസള്‍ട്ട് തരും എന്നുള്ളത് നിങ്ങള്‍ തന്നെ പരീക്ഷിച്ച് നോക്കുക. ‍ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഈ ലിങ്ക് സന്ദര്‍ഷിക്കുക. http://paninikeypad.com/mobile/java34/download/download43.php

Comments

comments