SHARE

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണ്‍ ഇൽ സുഗമമായി മലയാളം ടൈപ്പ് ചെയ്യാനുള്ള ഒരു മാർഗം ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇൻഡിക് കീബോർഡ് എന്ന അപ്ലിക്കേഷൻ ആണ് ഇത് സാധ്യമാക്കുന്നത്. ഈ അപ്പ് നിങ്ങൾക്ക് ഗൂഗിൾ പ്ലേ സ്റ്റോർ ഇൽ നിന്ന് താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=org.smc.inputmethod.indic ഇന്സ്ക്രിപ്റ്റ് രീതിയും Transliteration രീതിയും ഈ അപ്ലിക്കേഷൻ സപ്പോർട്ട് ചെയ്യും. ഈ അപ്ലിക്കേഷൻ വർക്ക്‌ ചെയ്യണമെങ്കിൽ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണ്‍ v4.1 (ജെല്ലി ബീൻ) ഓ അതോ അതിനു ശേഷമുള്ള വെർഷൻ ഓ ആയിരിക്കണം. മറ്റൊരു അപ്ലിക്കേഷൻ ഇൽ നിന്ന് ടെക്സ്റ്റ്‌ കോപ്പി ചെയ്യുന്നതിന് പകരമായി മലയാളം സപ്പോർട്ട് ചെയ്യുന്ന ഒരു കീബോർഡ് തന്നെ ലഭ്യമാകും. ഈ അപ്ലിക്കേഷൻ ഇൻസ്റ്റോൾ ചെയ്ത് കഴിഞ്ഞാൽ ആൻഡ്രോയിഡ് ലെ Language & Input സെറ്റിംഗ്സ് ഇൽ പോയി ‘Indic Keyboard’ സെലക്ട്‌ ചെയ്യണം. 3MB മാത്രമാണ് ഈ അപ്ലിക്കേഷൻ ൻറെ സൈസ്. ഇന്നത്തെ ടിപ്പ് നിങ്ങള്‍ക്കായി സമര്‍പ്പിച്ചത്, അഭിജിത്ത് എന്‍ അര്‍ജുനന്‍

Comments

comments