SHARE

നോകിയയുടെ ഫോണില്‍ എങ്ങനെ മലയാളം വായിക്കാം എന്ന ഒരു സുഹൃത്തിന്‍റെ ചോദ്യത്തിനുള്ള ടിപ്പ് ആണിത്. അതിന് നിങ്ങളുടെ ഫോണില്‍ ഒപേറ മിനി ഇന്‍സ്റ്റാള്‍ ചെയ്തിട്ട് ഒരു സെറ്റിംഗ്സില്‍ മാറ്റം വരുത്തിയാല്‍ മതി. അത് എങ്ങിനെയെന്ന് നോക്കാം.

ആദ്യമായി mini.opera.com എന്ന സൈറ്റില്‍ പ്രവേശിക്കുക. അവിടെ നിന്നും ഒപേറ മിനിയുടെ ഏറ്റവും പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ഒപേറ മിനിയുടെ അഡ്രസ് ബാറില്‍ about:config എന്ന് ടൈപ്പ് ചെയ്തി്ട് ആ അ‍ഡ്രസിലേക്ക് പ്രവേശിക്കുക. ഒപേറ മിനിയുടെ പവര്‍ യൂസര്‍ സെറ്റിംഗ്സ് പേജിലേക്കായിരിക്കും നിങ്ങള്‍ എത്തിച്ചേരുക. പേജ് താഴേക്ക് സ്ക്രോള്‍ ചെയ്യുക. “use bitmap fonts for complex scripts” എന്ന ഓപ്ഷനില്‍ Yes നല്‍കുക. അതിന് ശേഷം സെറ്റിംഗ്സ് സേവ് ചെയ്യുക. ഇനി നിങ്ങള്‍ ഒപേറ മിനി ഉപയോഗിച്ച് നോക്കൂ. മലയാളം വായിക്കാന്‍ കഴിയും. നോക്കിയയുടെ s40 ഡിവൈസുകളില്‍ മലയാളം റെന്‍ഡറിംഗ് ഇത് വഴി സാധ്യമാകും. ഈ ടിപ്പ് ഉപയോഗിച്ച് ഒപേറ മിനി വര്‍ക്ക് ചെയ്യുന്ന എല്ലാ ഫോണികളിലും മലയാളം വായിക്കാന്‍ കഴിയും. എന്നാല്‍ നോകിയയുടെ ആശ സീരിസിലുള്ള ഫോണുകള്‍ക്കായി നോകിയ തന്നെ പുതിയ അപ്ഡേറ്റ് വഴി മലയാളം വായിക്കുവാനുള്ള സൗകര്യം നല്‍കുന്നുണ്ട്. അതിനായി നിങ്ങളുടെ ഫോണ്‍ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്താല്‍ മതി. 🙂

nokia yude phonel engene malayalam vayikkam enna oru suhruthinte chodyathinulla tip aanith. athinu ningalude phone opera mini install cheythitt or settingsil mattam varuthiyal mathi. ath engineyenn nokkam aadyamayi mini.opera.com enna sitel ninnum operam miniyude ettavum puthiya version download cheyyuka. install cheythathinu shesham opera miniyude address baril about:config ennu type cheythatit addressilek praveshikkuka. opera miniyude power user settings pagelek aayirikum ningal ethicheruka. page thazhek scroll cheyuka. athinu shesham “use bitmap fonts for complex scripts” enna optionil yes nalkuka. settings save cheyyuka. ini ningal opera mini upayogich nokkuka. malayalam vayikkan kazzhiyum. nokia yude s40 device kalil malayalam rendering ithvazhi sadhyamakum. ee tip upayogich opera mini opera mini work cheyyunna ella phonekalilum malayalam vayikkan kazhiyum. ennal nokia yude asha series il ulla phonekalkkayi nokia thanne puthiya update vazhi malayalam vayikkuvanulla savkaryam nalkunnuund. athinayi ningalude phone software update cheythal mathi.

Comments

comments