SHARE

Transliteration അഥവാ ലിപ്യന്തരണരീതിയിൽ മലയാളം ടൈപ്പ് ചെയ്യാൻ വളരെയധികം സംവിധാനങ്ങൾ വെബ്‌ ഇൽ ലഭ്യമാണ്. എന്നാൽ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഇവക്കു പ്രശ്നങ്ങളും ഉണ്ടെന്നതാണ് വാസ്തവം. എന്നാൽ, ഇവക്കെല്ലാം ഇടയിൽ വേറിട്ട്‌ നില്ക്കുന്ന ഒന്നാണ് ഇന്റർനെറ്റ്‌ ഭീമനായ ഗൂഗിൾ തന്നെ തയാറാക്കിയ ഗൂഗിൾ എഴുത്ത് ഉപകരണങ്ങൾ അഥവാ ഗൂഗിൾ Transliterate!

ഒരു തരത്തിൽ പറയുകയാണെങ്കിൽ മലയാളം ടൈപ്പ് ചെയ്യുന്നതിന് ഏറ്റവും നല്ല രീതിയാണ് ഇത്! കൃത്യതയും വേഗവും മറ്റുള്ളവയെ അപേക്ഷിച്ച് വളരെ കൂടുതൽ ആണെന്നതാണ് ഇതിന്റെ കാരണം. മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി, ഓണ്‍ലൈൻ ആയും ഓഫ്‌ലൈൻ ആയും മലയാളം ടൈപ്പ് ചെയ്യാൻ ഗൂഗിൾ എഴുത്ത് ഉപകരണങ്ങൾ ഉപയോഗിക്കാം. Transliteration നു ഉപരിയായി ഇൻസ്ക്രിപ്റ്റ് രീതിയും ഫോണെറ്റിക് രീതിയും ഇതിൽ ലഭ്യമാണ്.

പ്രധാനമായും മൂന്ന് രീതികളിൽ ഗൂഗിൾ എഴുത്ത് ഉപകരണങ്ങൾ ഉപയോഗിക്കാം.

1) ഏറ്റവും എളുപ്പമുള്ളതും, ഏവർക്കും ഉപയോഗിക്കാൻ സാധിക്കുന്നതുമായ ഒന്നാണ് ഗൂഗിൾ എഴുത്ത് ഉപകരണങ്ങളുടെ ഓണ്‍ലൈൻ വെർഷൻ. താഴെ പറയുന്ന ലിങ്കിൽ പോയാൽ നിങ്ങൾക്ക് മലയാളം ടൈപ്പ് ചെയ്യാൻ സാധിക്കും. എല്ലാ ബ്രൌസറുകളിലും സൗകര്യം ലഭ്യമാണ്. ഇവിടെ നിങ്ങൾക്ക് മറ്റുപല ഭാഷകളും Transliterate ചെയ്യാൻ സാധിക്കും. http://www.google.com/intl/ml/inputtools/try/

2) ഈ രീതി ഉപയോഗിക്കാൻ ഗൂഗിൾ ഇന്റെ തന്നെ ഗൂഗിൾ ക്രോം ബ്രൌസർ നിങ്ങൾക്ക് ആവശ്യമാണ്. ഗൂഗിൾ ക്രോം ഇൽ താഴെ പറയുന്ന ലിങ്ക് ലൂടെ Google Input Tools എന്ന എക്സ്റ്റൻഷൻ ഇൻസ്റ്റോൾ ചെയ്യേണ്ടതുണ്ട്. അതിനു ശേഷം ഗൂഗിൾ ക്രോം ന്റെ എല്ലാ ടെക്സ്റ്റ്‌ ഫീൽഡുകളിലും മലയാളം ടൈപ്പ് ചെയ്യാൻ സാധിക്കും. ഷിഫ്റ്റ്‌ ബട്ടണ്‍ പ്രസ്‌ ചെയ്താൽ മലയാളത്തിൽ നിന്ന് ഇംഗ്ലീഷ് ലേക്കും തിരിച്ചും മാറ്റാൻ സാധിക്കും. എന്നാൽ ഇതിനും ഒരു ഇന്റർനെറ്റ്‌ കണക്ഷൻ ആവശ്യമാണ്‌. https://chrome.google.com/webstore/detail/mclkkofklkfljcocdinagocijmpgbhab

3) ഇന്റർനെറ്റ്‌ കണക്ഷൻ ഇല്ലാതെ മലയാളം ടൈപ്പ് ചെയ്യാൻ സാധിക്കുന്ന മാർഗം ആണ് ഇത്. ഇതിനായി, താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് വിൻഡോസ്‌ ന് ആയുള്ള ഗൂഗിൾ എഴുത്ത് ഉപകരണങ്ങൾ ഡൌണ്‍ലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യണം. അതിനു മുൻപായി നിങ്ങള്ക്ക് വേണ്ട ഭാഷകൾ സെലക്ട്‌ ചെയ്യാം. നമ്മുടെ കാര്യത്തിൽ മലയാളം മാത്രം ടിക്ക് ചെയ്താൽ മതി. ഇൻസ്റ്റോൾ ചെയ്യുന്നതിനും, ഭാഷ ഡൌണ്‍ലോഡ് ചെയ്യുന്നതിനും കുറച്ച് സമയം എടുക്കും. അതിനുശേഷം വിൻഡോസ്‌ ലെ എല്ലാ ടെക്സ്റ്റ്‌ ഫീൽഡ് ലും മലയാളം ടൈപ്പ് ചെയ്യാൻ സാധിക്കും. ഇന്റർനെറ്റ്‌ കണക്ഷൻ ആവശ്യമില്ല എന്നതിലുപരി, ഓട്ടോ കമ്പ്ലീറ്റ്‌ ഫീച്ചറും, നമ്മൾ ഇടയ്ക്കിടെ ഉപയോഗിക്കുന്ന പദങ്ങളിൽ അധിഷ്ടിതമായ പ്രത്യേക ഡിക്ഷ്ണറിയും ഇതിന്റെ കൂടെ ലഭ്യമാണ് http://www.google.com/intl/ml/inputtools/windows/index.html

Comments

comments