SHARE

2ജി അഥവാ സെക്കന്‍ഡ് ജെനറേഷന്‍ വയര്‍ലെസ്സ് സാങ്കേതിക വിദ്യാ തലമുറയെ പറ്റി മനസ്സിലാക്കാം. ഒന്നാം തലമുറയിലെ AMPS സാങ്കേതികവിദ്യയിലെ ഒരുപാട് പ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് 2G സാങ്കിതിക വിദ്യ വന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെടത് സുരക്ഷയും നെറ്റ്വര്‍ക്ക് സംബന്ധമായ പ്രശ്നങ്ങളുമാണ്. ഒന്നാം തലമുറയില്‍ നിന്ന് വ്യത്യസ്തമായി 2G യില്‍ സിഗ്നല്‍ ട്രാന്‍സ്മിറ്റ് ചെയ്യുന്നത് ഡിജിറ്റലായിട്ടാണ്. ആയത് കൊണ്ട് തന്നെ എസ്.എം.എസ്, എം.എം.എസ്, ഇന്‍റര്‍നെറ്റ് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമായി. എന്തിനേറെ സിം കാര്‍ഡുകള്‍ക്ക് തുടക്കമായതും റ്റുജി യില്‍ നിന്നാണ്. ജി,എസ്.എം നെറ്റ്വര്‍ക്ക് എന്നാണ് ഇവയെ വിളിച്ചിരുന്നത്. ജി.എസ്.എം ഉപയോഗിച്ചിരുന്ന റേഡിയോ ഫ്രീക്വന്‍സി 900Mhz ആയിരുന്നു. അതിന് ശേഷം 1800Mhz ബാന്‍ഡും അവതരിപ്പിച്ചു.

ജി.എസ്.എം നെറ്റ്വര്‍ക്കുകളിലാണ് റോമിംഗ് സൗകര്യം ആദ്യമായി ലഭ്യമായത്. ഇത് മൂലം ലോകത്തെവിടെയും മൊബൈല്‍ ഫോണുകള്‍ കൊണ്ട് നടന്ന് ഉപയാഗിക്കാന്‍ കഴിഞ്ഞു. എന്നാല്‍ നെറ്റ്വര്‍ക്ക് റേഞ്ചിന്‍റെ കാര്യത്തില്‍ ജി.എസ്.എം അത്ര നിലവാരം പുലര്‍ത്തിയിരുന്നില്ല. ആ കാലഘട്ടത്തിലൊന്നും അധികം മൊബൈല്‍ ടവറുകള്‍ ഇല്ലാതിരുന്നത് കൊണ്ട് തന്നെ ടവറുകളുടെ പരിധിക്ക് അപ്പുറം പോവുമ്പോള്‍ നെറ്റ്വര്‍ക്കില്‍ തടസ്സം നേരിടുകയും കോള്‍ ഡ്രോപ്പ് ആവുക പോലുള്ളവ സംഭവിക്കുകയും ചെയ്യുമായിരുന്നു. തന്നെയുമല്ല പാക്കറ്റ് ഡേറ്റാ ട്രാന്‍സ്മിഷന്‍റെ വേഗതയും വളരെ കുറവായിരുന്നു.

അങ്ങനെയാണ് സി.ഡി.എം.എ എന്ന സ്റ്റാന്‍ഡേര്‍ഡ് കണ്ടുപിടിക്കുന്നത്. ജി.എസ്.എം നെറ്റ്വര്‍ക്കിലെ ടൈം ബേസ്ഡ് നെറ്റ്വര്‍ക്ക് ഡിസ്ട്രിബൂഷനില്‍ നിന്ന് വ്യത്യസ്തമായി കോഡ് ബേസ്ഡ് നെറ്റ്വര്‍ക്ക് ഡിസ്ട്രിബൂഷന്‍ ആയിരുന്നു സി.ഡി.എം.എ യില്‍. എന്നാല്‍ ജി.എസ്.എം ല്‍ നിന്ന് വ്യത്യസ്തമായി സിം കാര്‍ഡുകള്‍ ഇടുവാനുള്ള സൗകര്യം സി.ഡി.എം.എ ഫോണുകള്‍ക്ക് ഇല്ലായിരുന്നു. പില്‍ക്കാലത്ത് 2.5G 2.75G സാങ്കേതിക വിദ്യകള്‍ കണ്ടുപിടിക്കപ്പെട്ടതോടെ ജി.എസ്.എം നെറ്റ്വര്‍ക്ക് വീണ്ടും വളര്‍ന്നു. അടുത്ത പോസ്റ്റുകളില്‍ ഇവയെ പറ്റി മനസ്സിലാക്കാം. പ്രിയ കൂട്ടുകാര്‍ ഈ പോസ്റ്റ് വായിച്ചതിന് ശേഷം ഷെയര്‍ ചെയ്യാന്‍ മറക്കരുത്. മലയാളം ടെക് ടിപ്സിന്‍റെ യഥാര്‍ത്ഥ ഉദ്ദേശം അറിവ് എല്ലായിടത്തും എത്തിച്ചുകൊടുക്കുക എന്നുള്ളതാണ്. നിങ്ങളുടെ കൂട്ടുകാര്‍ക്കും ഇവ ഉപകാരപ്പെടും.

Comments

comments